ജിദ്ദയിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ ശുമൈസി ഏരിയ പ്രസിഡന്റ് ഇർഷാദ് പടിക്കലിന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: റിയാദിൽനിന്ന് ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ റിയാദ് ശുമൈസി ഏരിയ പ്രസിഡന്റ് ഇർഷാദ് പടിക്കലിന് യാത്രയയപ്പ് നൽകി. കഴിഞ്ഞ പ്രവർത്തന കാലയളവിൽ ശുമൈസിയിലെ സാമൂഹിക രാഷ്ട്രീയ സേവന മേഖലകളിൽ പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും സജീവമായ നേതൃത്വം കൊടുത്തയാളായിരുന്നു ഇർഷാദ് പടിക്കലെന്നു യാത്രയയപ്പ് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ്, അഡ്വ. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. സ്വലാഹുദ്ദീൻ, സെക്രട്ടറി ഷഹിന അലി എന്നിവർ ചേർന്ന് ആദരഫലകം കൈമാറി. ഇർഷാദ് പടിക്കൽ മറുപടി പ്രസംഗം നടത്തി. ശുമൈസി പുതിയ ഏരിയ പ്രസിഡൻറായി സ്വലാഹുദ്ദീനെയും എക്സിക്യുട്ടിവ് കമ്മിറ്റി അംഗമായി മൊയ്ദീൻ കുട്ടിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.