ജിദ്ദ: മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസം നൽകിയ ആത്മ സംതൃപ്തിയോടെ മടങ്ങുന്ന കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല നേതാവ് അബ്ദുൽ കരീം മൗലവി പല്ലാരിമംഗലത്തിന് കെ.എം.സി.സി എറണാകുളം ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് റഷീദ് ചാമക്കാടൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, സക്കീർ നാലകത്ത്, സിറാജ് കണ്ണവം, ഇസ്ഹാഖ് പൂണ്ടോളി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ മുസ്ലിം ലീഗ് എറണാകുളം ജില്ല വർക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കവലയിൽ തന്റെ സുഹൃത്തായ അബ്ദുൽ കരീം മൗലവിയുമായുള്ള ബാല്യകാല ഓർമകൾ പങ്കുവെച്ചു.
വിശുദ്ധ ഭൂമിയിൽ പ്രവാസം അനുഷ്ഠിക്കാനായതും, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഹജ്ജിനെത്തുന്ന വിശ്വാസി സമൂഹത്തിന് സേവനം നൽകാനായതും ജീവിത സായൂജ്യം നൽകുന്ന ഒന്നായതിൽ അതീവ സന്തുഷ്ടനാണെന്ന് അബ്ദുൽ കരീം മൗലവി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
ജാബിർ മടിയൂർ സ്വാഗതവും ശാഹുൽ പേഴക്കപ്പിള്ളി നന്ദിയും പറഞ്ഞു. അബ്ദുൽ റഷീദ് ആലുവ, സമീർ ആലപ്പുഴ, ഹംസ അറക്കൽ, മുഹമ്മദ് പല്ലാരിമംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.