നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫക്ക് കേളി ഹരീഖ് യൂനിറ്റിന്റെ ഉപഹാരം നൽകുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ ഹരീഖ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം മുസ്തഫക്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 20 വർഷമായി അൽഖർജ് ഹരീഖിലെ ബലദിയയിൽ ജോലി ചെയ്യുന്ന മുസ്തഫ, മലപ്പുറം വഴിക്കടവ് സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ട്രഷറർ ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തിലകൻ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ ജീവകാരുണ്യ കമ്മറ്റി കൺവീനർ നാസർ പൊന്നാനി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡേവിഡ് രാജ്, രാമകൃഷ്ണൻ, ഹരിദാസ്, ഏരിയ രക്ഷാധികാരി സമിതിയംഗം മണികണ്ഠ കുമാർ, യൂനിറ്റ് ജോയന്റ് സെക്രട്ടറി ശ്രീകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ബഷീർ, എം.എ. നാസർ, ഹുത്ത യൂനിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു, ആക്റ്റിങ് സെക്രട്ടറി മണികണ്ഠൻ, കെ.എം.സി.സി ഹരീഖ് പ്രസിഡന്റ് ഷിഹാബ് എന്നിവർ സംസാരിച്ചു. ശ്രീകുമാർ, ഡേവിഡ് രാജ്, രാമകൃഷ്ണൻ എന്നിവർ മുസ്തഫക്ക് ഉപഹാരം കൈമാറി. യൂനിറ്റ് സെക്രട്ടറി അജിത്കുമാർ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.