പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ മജീദ് നഹക്ക് മാസ് ജിദ്ദ നൽകിയ യാത്രയയപ്പിൽ
ഹസൻ കൊണ്ടോട്ടി, നൂഹ് ബീമാപ്പള്ളി എന്നിവർ ഉപഹാരം കൈമാറുന്നു
ജിദ്ദ: നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദയിലെ രാഷ്ട്രീയ, കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ അബ്ദുൽ മജീദ് നഹക്ക് സാംസ്കാരിക കൂട്ടായ്മയായ മാസ് ജിദ്ദ യാത്രയയപ്പ് നൽകി. ഷാലിമാർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ ജിദ്ദയിലെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ സംബന്ധിച്ചു. മാസ് ജിദ്ദ സാരഥികളായ ഹസ്സൻ കൊണ്ടോട്ടി, നൂഹ് ബീമാപള്ളി എന്നിവർ അബ്ദുൽ മജീദ് നഹക്കുള്ള ഉപഹാരം കൈമാറി.
ചടങ്ങിൽ കെ.ടിഎ മുനീർ, ഉണ്ണീൻ പുലാക്കൽ, ബഷീർ തിരൂർ, അയ്യൂബ് മാസ്റ്റർ, സീതി കൊളക്കാടൻ, സി.എം. അഹമ്മദ്, ഹക്കീം പാറക്കൽ, സക്കീർ ഹുസൈൻ എടവണ്ണ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, സാദിക്കലി തൂവ്വൂർ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ഇരിങ്ങല്ലൂർ, മജീദ് പുകയൂർ, ഹംസ പൊന്മള, ശരീഫ് അറക്കൽ, റാഫി ബീമാപള്ളി, അഷ്‌റഫ് ചുക്കൻ, ഷഫീക് കൊണ്ടോട്ടി, ഫൈസൽ മൊറയൂർ, നവാസ് ബീമാപ്പള്ളി, ഗഫൂർ ചാലിൽ, ശിഹാബ് പുളിക്കൽ, ബാദുഷ, സലീം അത്താണിക്കൽ, യൂസഫ് കോട്ട, ഉമ്മർ മങ്കട, ഷറഫു കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. നൂഹ് ബീമാപള്ളി, ഹക്കീം അരിബ്ര, ഷബീർ കോട്ടപ്പുറം, മുബാറക് ഗസൽ, മുബാറക് വാഴക്കാട്, ജംഷി മക്ക, ബഷീർ ഡോളർ, റഹീം കാക്കൂർ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ഫർസാന യാസർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ മജീദ് നഹ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.