ദമ്മാം: ദമ്മാമിലെ ഫാക്ടറിയില്‍ നിന്ന് വാതകം ചോര്‍ന്നു. സിവില്‍ ഡിഫന്‍സിന്‍െറ സമയോചിതമായ ഇടപെടലിലൂടെ ചോര്‍ച്ച നിയന്ത്രിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായം ഇല്ളെന്ന് അധികൃതര്‍ വ്യക്തമാക്കി. ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്നലെ അതിരാവിലെയാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വാതകം ചോരുന്നത് ശ്രദ്ധയില്‍പെട്ടത്. സിവില്‍ ഡിഫന്‍സിന്‍റ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൈട്രോസ് ഓക്സൈഡിന്‍െറ വിവിധ ഘടകങ്ങളടങ്ങിയ വാതകമാണ് ചോര്‍ന്നത്.
വിവിധ വ്യാവസായിക ആവിശ്യങ്ങള്‍ക്കും മോട്ടോറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന ശേഷി കൂടിയ വാതകമാണിത്. ശസ്ത്രക്രിയക്ക് മുമ്പായി അനസ്തീഷ്യ നല്‍കാനായും ഈ വാതകം ഉപയോഗിക്കാറുണ്ട്. വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന മെറ്റല്‍ ടാങ്കില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷ താപനിലയില്‍ വന്ന വ്യതിയാനമാണ് അപകടകാരണമെന്നാണ് പ്രാഥകമിക നിഗമനം. ചോര്‍ച്ച നടന്നത് പുലര്‍ച്ചെയായതിനാല്‍ പ്ളാന്‍റില്‍ കൂടുതല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതും ആളപായമൊഴിവാകാനിടയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.