വിരലടയാളത്തിനു പകരം നേത്രപടലം; സൗദി എമിഗ്രേഷൻ മാറ്റത്തിനൊരുങ്ങുന്നു
റിയാദ്: സൗദി വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാരുടെ വിരലടയാളത്തിനു പകരം അവരുടെ നേത്രപടലം ശേഖരിക്കാൻ പാസ്പോർട്ട് (ജവാസത്ത്) വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൈവിക അടയാളങ്ങൾ ഉപയോഗിച്ച് യാത്രക്കാരെൻറ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് രീതി. ഇതിനായി യാത്രക്കാരെൻറ വിരലടയാളമാണ് നിലവിൽ പതിപ്പിക്കുന്നത്. എന്നാൽ, ഇതിനു പകരം നേത്രപടലം പരിശോധിക്കുകയും അത് അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരലടയാളത്തിനു പകരം നേത്രപടലങ്ങളുടെ ചിത്രം നാഷനൽ ഇൻഫർമേഷൻ സെൻറർ രേഖകളിൽ ഉൾപ്പെടുത്തും. ഇതിനായി ഏറ്റവും നൂതനമായ ഉപകരണങ്ങൾ ഉടനെത്തും.
വിരലടയാളത്തെക്കാൾ സുരക്ഷിതമാണ് നേത്രപടലം അടയാളമായി സ്വീകരിക്കുന്നതെന്നും ഇത് ആളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും കുറ്റമറ്റ ജൈവിക അടയാളമാണെന്നുമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് വിരലടയാളത്തിൽ മാറ്റം സംഭവിക്കാം. അതുകൊണ്ട് ആളെ തിരിച്ചറിയുന്നതിൽ അപൂർവമായെങ്കിലും പിഴവ് സംഭവിക്കാനിടയുണ്ട്.
യാത്രാവിലക്കുള്ളവർക്കുപോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാൻ കഴിയും. ഇതിന് തടയിടാനും കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനും നേത്രപടലം അടയാളമാവുേമ്പാൾ സാധിക്കും. മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമായിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇടതു, വലതു കണ്ണുകളിലെ നേത്രപടലങ്ങൾപോലും വിഭിന്നമാണ്. ഇവ ശേഖരിച്ചുവെക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നാണ് നാഷനൽ ഇൻഫർമേഷൻ സെൻററിെൻറ വിലയിരുത്തൽ. എന്നാൽ, എന്നു മുതലാണ് ഇത് നടപ്പാകുകയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.