ദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അൽ വക്റ മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച പരിശോധനയിൽ ഉപയോഗ ശൂന്യമായ 55 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്തി സിറ്റീസ് നെറ്റ്വർക്കിന്റെ ഭാഗമായ അൽ വക്റ മുനിസിപ്പാലിറ്റിയിൽ ജൂലൈ 21 മുതൽ 27 വരെയുള്ള കാലയളവിൽ വിവിധ ഹോട്ടലുകളെയും ഭക്ഷണ സ്ഥാപനങ്ങളെയും വിപണികളെയും ലക്ഷ്യമിട്ട് ഹെൽത്ത് കൺട്രോൾ വിഭാഗം 1745 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ, മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി പാലിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, പരിശോധനയുമായി സഹകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
ദോഹ: ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ നിരവധി ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളുലും പരിശോധന നടത്തി. ഹോട്ടലുകളിൽ അംഗീകൃത ആരോഗ്യ ചട്ടങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ച് വനിത ഹെൽത്ത് ഇൻസ്പെക്ടർമാർക്കായി പരിശീലന വർക്ക്ഷോപ്പും നടത്തിയിരുന്നു. വർക്ക്ഷോപ്പിൽ പരിശോധന നടപടിക്രമങ്ങളെക്കുറിച്ചും ഓഡിറ്റിങ് രീതികളെയും കുറിച്ചും പരിശീലനം നൽകി. പരിശോധനകൾക്കു പുറമെ, ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ബോധവത്കരണ സെഷനുകളും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.