‘അലിഫ് എക്സ്പോ’യിൽ വിദ്യാർഥികൾ പ്രോജക്ടുകൾ അവതരിപ്പിക്കുന്നു
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച വെർച്വൽ സയൻസ് എക്സ്പോ സമാപിച്ചു. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രവും സമൂഹവും എത്രത്തോളം പരസ്പര ബന്ധിതമാണെന്ന് ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചായിരുന്നു 'എക്സ്പെരിമെൻറൽ' എന്ന പേരിൽ എക്സ്പോ സംഘടിപ്പിച്ചത്. 17000ത്തോളം ആളുകൾ എക്സ്പോ വീക്ഷിച്ചു. ഭാവിയിലെ ശാസ്ത്രജ്ഞരെയും മികച്ച എൻജിനീയർമാരെയും വാർത്തെടുക്കാൻ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ ഏറെ സംഭാവന നൽകുമെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖ ഭാഷണത്തിൽ പറഞ്ഞു. ഡോ. അബ്ദുൽ സലാം എക്സ്പോ ഉദ്ഘാടനം ചെയ്തു.
വാഷിങ് മെഷീൻ, ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റിസെർ, കാറ്റാടി യന്ത്രം, കോൺക്രീറ്റ് മിക്സർ, റോബോട്ടുകൾ എന്നിവക്ക് പുറമെ ഭൂകമ്പ മാപിനിയും എക്സ്പോയിൽ ഇടം പിടിച്ചു. മലിനജല ശുദ്ധീകരണ പ്ലാൻറിെൻറ മാതൃക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജീവശാസ്ത്രത്തിലെ പാഠങ്ങൾ ലളിതമായി മനസിലാകുന്ന തരത്തിൽ നിർമിച്ച ചലിക്കും മാതൃകകൾ വിദ്യാർഥികളുടെ കരവിരുതും ഒപ്പം ശാസ്ത്രാവബോധവും വിളിച്ചറിയിക്കുന്നതായി. ഹൃദയം, ശ്വാസകോശം എന്നിവയുടെ മാതൃകകൾ നല്ല മികവ് പുലർത്തി.
കോവിഡ് പ്രതിസന്ധികൾക്കിടയിലും വളരെ വ്യവസ്ഥാപിത രീതിയിൽ എക്സ്പോ സംഘടിപ്പിച്ച സയൻസ് ഡിപ്പാർട്മെൻറിനെ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അനുമോദിച്ചു.ഡിപാർട്ട്മെൻറ് മേധാവി ആയിഷ ബാനുവിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട എക്സ്പോയിൽ നൂറിൽപരം പ്രൊജക്ടുകളാണ് അവതരിപ്പിക്കപ്പെട്ടത്. ജുമൈല ബഷീർ, സുമയ്യ, ശബീബ, സുവീഷ് എന്നിവർ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. ഫാത്വിമ മുജീബ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.