കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹവിരുന്നിൽ കെ.എം. ഷാജി സംസാരിക്കുന്നു
ജിദ്ദ: അനേകം വർഷങ്ങൾ പ്രവാസിയായിരുന്നിട്ടും സ്വന്തംകാലിൽ നിൽക്കാൻ പോലും ഗതിയില്ലാതെ അവശത അനുഭവിക്കുന്നവരുടെ ദയനീയത അത്യന്തം വേദനജനകമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി അഭിപ്രായപ്പെട്ടു. കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ ഉയർന്നുവരുന്ന കാരുണ്യ കേന്ദ്രങ്ങൾക്കും മറ്റനേക സഹായങ്ങൾക്കും തന്റെ വിയർപ്പിൽ നിന്ന് കിട്ടുന്ന തുച്ഛം തുട്ടുകളിൽനിന്നു പോലും സഹായങ്ങൾ ചെയ്യുമ്പോൾ തന്നെ സ്വന്തത്തെ പറ്റിയും കുടുംബത്തെപ്പറ്റിയുമുള്ള ഭാവി ഒരോ പ്രവാസിയും ചിന്തിക്കണം. പ്രവാസികൾ തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.
ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ഭീതിജനകയായ ഭയപ്പെടുത്തലിൽ ഭീരുത്വത്തിന്റെ വഴി സ്വീകരിക്കാതെ ധൈര്യമായി മുന്നോട്ട് പോകാൻ ഒരോ പൗരനും കഴിയണമെന്നും ഇന്ത്യാ മുന്നണിക്ക് കരുത്തേകുന്നതോടൊപ്പം കേരളത്തിലെ അക്രമ, അഴിമതി, ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമായി പാർലമെൻറ് തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുന്നതിൽ പ്രവാസികൾ ജാഗജൂകരായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി സുബൈർ വട്ടോളി, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മണ്ഡലം ഭാരവാഹികളായ സൽമാൻ വഴിക്കടവ്, ഫസലു മുത്തേടം, ഉസ്മാൻ എടക്കര, കെ.ടി. ഉമ്മർ ചുങ്കത്തറ, സലീം മുണ്ടേരി, അബ്ദുൽ കരീം അമരമ്പലം, അമീൻ ഇസ്ലാഹി നിലമ്പൂർ, ഷൗഫൽ കരുളായ് എന്നിവർ ആശംസകൾ നേർന്നു.
മനാഫ് പൂക്കോട്ടുംപാടം സ്വാഗതവും, ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.