അൽ ഖോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്ക്കാരിക വേദി ത്വക്ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഖോബാർ അപ്സരയിലെ ഷൈമ രാജു നഗറിൽ നടന്ന ത്വക്ബ മേഖല സമ്മേളനം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
പ്രിജി കൊല്ലം അധ്യക്ഷത വഹിച്ചു. പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു.
കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡൻറ്), നിസാർ, സിറാജ് (വൈ. പ്രസി.), എബിൻ തലവൂർ (സെക്ര.), പ്രദീഷ്, സന്തോഷ് (ജോ. സെക്ര.), മഞ്ജു അശോക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.