ജിദ്ദ: രൂക്ഷമായ ഇന്ധനവിലക്കയറ്റം, തൊഴിലില്ലായ്മ, വിലവർധന തുടങ്ങി ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചക്ക് വിഷയീഭവിക്കാതെ സി.പി.എമ്മും സംഘ്പരിവാർ സംഘടനകളും വർഗീയതയും സമുദായികതയും മാത്രം ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തങ്ങളുടെ സർക്കാറുകളുടെ കഴിവില്ലായ്മ മറച്ചുവെക്കുകയാണെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം ആരോപിച്ചു.
കഴിഞ്ഞ ദിവസം ജിദ്ദ കൊച്ചി സൗദി എയർലൈൻസിനു ലാൻഡിങ് അനുമതി നൽകാത്തതിനുള്ള കാരണം സർക്കാർ വ്യക്തമാക്കണം. പെടുന്നനെയുള്ള റദ്ദാക്കൽ കാരണം ജിദ്ദയുടെ പുറത്തുനിന്നും നാട്ടിലേക്ക് അവധിക്ക് പോവാൻ വന്ന ഗർഭിണികൾ, കുട്ടികൾ ഉൾെപ്പടെയുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി. വലിയ തുക മുടക്കി ചെറിയ കുട്ടികൾക്കടക്കം 72 മണിക്കൂർ മാത്രം വാലിഡിറ്റിയുള്ള കോവിഡ് ടെസ്റ്റ് റിപ്പോർട്ടുകൾ ഉപയോഗശൂന്യമായി പണം നഷ്ടമായി. യാത്രക്കാരുടെ അത്യാവശ്യ കാര്യങ്ങൾക്ക് ജിദ്ദ കെ.എം.സി.സിയുൾപ്പെെടയുള്ള സന്നദ്ധ സംഘടനകളാണ് തുണയായത്. പ്രവാസികളോടുള്ള ദ്രോഹനടപടികൾ തുടരുന്ന ഇരു സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താവും വരുന്ന െതരഞ്ഞെടുപ്പെന്നും കെ.എം.സി.സി വിലയിരുത്തി.
കേരളത്തിലെ രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ വിജ്ഞാപനം മരവിപ്പിച്ച കേന്ദ്ര നിയമ മന്ത്രാലയത്തിെൻറ തീരുമാനം ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന സംഘ്പരിവാർ നീക്കത്തിെൻറ ഭാഗമാണിതെന്നും ജനാധിപത്യ മതേതര വിശ്വാസികൾ ഇതിനെ ചെറുത്തുതോൽപിക്കുമെന്നും യോഗം വിലയിരുത്തി. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ജിദ്ദ കെ.എം.സി.സി ഭാരവാഹി സി.സി. കരീമിന് യാത്രയയപ്പ് നൽകി ആദരിക്കാൻ തീരുമാനിച്ചു. ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു, അരിമ്പ്ര അബൂബക്കർ, നിസാം മമ്പാട്, സി.സി കരീം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ. റഹ്മാൻ ഇണ്ണി, എ.കെ. ബാവ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.