പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയും മൂല്യവർധിത നികുതിയും തുടരും -സൗദി ധന മന്ത്രി

ജിദ്ദ: സൗദിയിൽ നടപ്പാക്കിവരുന്ന തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും (വാറ്റ്) നിലവിൽ മാറ്റമില്ലെന്ന് ധന Expatriate labor levy and value added tax to continue - Saudi finance ministerമന്ത്രി മുഹമ്മദ് അൽ ജദാൻ അറിയിച്ചു. അൽഅറബിയ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി​ന്റെ ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022 ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അൽ ജദാൻ പ്രസ്താവിച്ചു. 'ഈ വർഷത്തെ മിച്ചത്തിന്റെ ഒരു വിഹിതവും പൊതു കടം തിരിച്ചടക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്, അതേസമയം സൗദി സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ ആയി വർദ്ധിച്ചു' - അദ്ദേഹം പറഞ്ഞു.

2022 ൽ ഏകദേശം 30 ബില്യൺ റിയാൽ രാജ്യത്തെ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചു, 2023ലും 2024ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരും.' പ്രോജക്ട് ചെലവിനെക്കുറിച്ച് അൽജദാൻ പറഞ്ഞു. സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും ആനുകാലികമായി പഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഇത് പുനഃപരിശോധിക്കാൻ നിർദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി പൊതുകടത്തിന്റെ അനുപാതം G20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Expatriate labor levy and value added tax to continue - Saudi finance minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.