കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ അബൂട്ടി ശിവപുരം
പ്രഭാഷണം നടത്തുന്നു
യാംബു: 'പ്രവാസിയും കുടുംബ പശ്ചാത്തലവും'എന്ന വിഷയത്തിൽ കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ഷഫീഖ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും എഴുത്തുകാരനുമായ അബൂട്ടി ശിവപുരം മുഖ്യപ്രഭാഷണം നടത്തി. സമകാലീന സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവാസത്തിൽ ആസൂത്രണപൂർവം മുന്നേറാനും പ്രതിസന്ധികൾ അവസരമാക്കി വ്യക്തിപുരോഗതിക്കും കുടുംബനന്മക്കുംവേണ്ടി ഉപയോഗപ്പെടുത്താനും എല്ലാവരും ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡൻറ് അബ്ദുറഹീം കരുവൻതുരുത്തി അധ്യക്ഷത വഹിച്ചു. നാസർ നടുവിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, നിഷാദ് തിരൂർ, എം.കെ. റിയാസ് എന്നിവർ സംസാരിച്ചു. ഇ.കെ. അബ്ബാസ് അലി സ്വാഗതവും നസീബ് കൂമ്പാറ നന്ദിയും പറഞ്ഞു. അഷ്റഫ് മൗലവി കണ്ണൂർ ഖുർആൻ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.