ജിദ്ദ വിമാനത്താവളത്തിലെ പുതിയ എക്സിക്യൂട്ടിവ് ലോഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലജ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എക്സിക്യൂട്ടിവ് ഹാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലജ് ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടിവ് ഹാളിലൊരുക്കിയ സൗകര്യങ്ങൾ അതോറിറ്റി പ്രസിഡൻറ് കാണുകയുണ്ടായി. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനാവശ്യമായ നൂതന സംവിധാനങ്ങളും ഉപകരണങ്ങളുമാണ് പുതിയ ഹാളിൽ സജ്ജീകരിച്ചിരിക്കുന്നത്.പുതിയ എക്സിക്യൂട്ടിവ് ഹാൾ വിമാനത്താവളത്തിലെ വ്യത്യസ്തമായ ഒരു ഭാഗമാണെന്ന് സി.ഇ.ഒ ജൽബാൻ ബിൻ മുഹമ്മദ് ജൽബാൻ പറഞ്ഞു.
നുള്ള സ്ഥലങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, മീറ്റിങ് റൂം, ഒരു ബിസിനസ് സെൻറർ, നിരവധി സ്മാർട്ട് സേവനങ്ങളും ഉൽപന്നങ്ങളും ഉൾപ്പെടുന്നുവെന്ന് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.