നവോദയ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: നവോദയ, കുടുംബവേദി, ബാലവേദി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് അറാസാത്ത് വില്ലയിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം ചെയ്തു. ബാലവേദി കോ ഒാർഡിനേറ്റർ റഫീഖ് പത്തനാപുരം , ആക്ടിങ് കൺവീനർ മുസാഫർ പാണക്കാട്, റഫീഖ് മമ്പാട്, ഹുസൈൻ വല്ലിശ്ശേരി, ഇഖ്ബാൽ പുലാമന്തോൾ, നസീർ, സുരേഷ് പാപ്പിനശ്ശേരി, ദേവരാജൻ വെമ്പായം, മൊയ്ദീൻ, ജുനൈസ്, ഹരിനമ്പ്യാർ, ശംസുദ്ദീൻ, നൗഷാദ് എന്നിവർ സംസാരിച്ചു.
ഡോ:ഇന്ദു ചന്ദ്രശേഖരൻ ക്ലാസെടുത്തു മുംതാസ് അബ്ബാസ്, ഹഫ്സ മുസാഫർ, നൂറുന്നീസ ബാവ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടേയും വനിതകളുടേയും കലാപരിപാടികൾ അരങ്ങേറി. ബാലസംഘം കോഒാർഡിനേറ്റർ മുഹ്സിൻ കാളികാവ് കുട്ടികൾക്ക് പരിശീലനം നൽകി.വനിതാവേദി കൺവീനർ ജുമൈലാ അബുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് പൂന്താനം സ്വാഗതവും അബ്ബാസ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.