Posted On
date_range Updated On
date_range ഭാഷാസമര ഭടൻമാരുടെ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഭാഷാസമര ഭടൻമാരുടെ സംഗമം സംഘടിപ്പിച്ചു. സമരത്തിെൻറ മുൻനിര പോരാളിയായിരുന്ന സൗദി കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ടി. ഹംസ മുന്നിയുർ അധ്യക്ഷത വഹിച്ചു. റസാഖ്, അൻവർ ചേരങ്കൈ, മജീദ് കോട്ടീരി, സി.സി കരീം, ജലാൽ ത്തേഞ്ഞിപ്പലം, അൻവർ സാദത്ത് മൂന്നിയൂർ, മുസ്തഫ വാക്കാലൂർ, ഗഫൂർ ചേലേമ്പ്ര, അഷ്റഫ് കൊടക്കാട് എന്നിവർ സംസാരിച്ചു. സമര ഭടൻമാർ വിളിച്ച മുദ്രാവാക്യം കുഞ്ഞിമുഹമ്മദ്, സിറാജ് നടുക്കര, മുജീബ് കുന്നുമ്മൽ എന്നിവർ പുനരാവിഷ്കാരം നടത്തി.
പരിപാടിക്ക് ഭാരവാഹികളായ ആറ്റക്കോയ തങ്ങൾ, ചെമ്പൻ അബ്്ദു നൗഫൽ ഉള്ളാടൻ ജൈസൽ, നൗഹീദ്, ജംഷീർ കെ.വി , മുസ്തഫ ഹുദവി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടി മജീദ് കള്ളിയിൽ സ്വാഗതവും ട്രഷറർ നസീം കാടപ്പടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.