എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വിമൻസ് കലക്ടിവ് സൗദി സ്ഥാപകദിനാഘോഷത്തിൽനിന്ന്
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമൻസ് കലക്ടിവ് സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷം റിയാദിലെ മുറബ്ബ അവന്യൂ മാളിൽ വിപുലമായി അരങ്ങേറി. പ്രസിഡന്റ് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ട്രഷറർ ഡോ. അമൃത നന്ദിയും പറഞ്ഞു. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ, സംസ്കാരം, ചരിത്രപൈതൃകം എന്നിവയെ അംഗീകരിക്കുകയും സൗദിയിലെ പ്രവാസി വനിതകളുടെ പങ്ക് ഊട്ടിയുറപ്പിക്കുകയുമുള്ള ഇത്തവണത്തെ ആഘോഷം സമൂഹത്തിന്റെ വിവിധതലങ്ങളിലെ അംഗങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന അവസരമായി മാറി.
ചടങ്ങിന്റെ ഔപചാരിക തുടക്കമെന്നോണം കേക്ക് മുറിച്ചു. പരമ്പരാഗത നൃത്തങ്ങൾ, ഗാനങ്ങൾ, സംഭാഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. പ്രമുഖ എഴുത്തുകാരി സബീന കെ. സാലി മുഖ്യാതിഥിയായി പങ്കെടുത്തു. നൗറീൻ ഷാ, കാർത്തിക എസ്. രാജ്, മിനി വകീൽ, സഫ്ന അമീർ, മിനുജ മുഹമ്മദ്, സിനി ശറഫുദ്ദീൻ, ആതിര എം. നായർ, ലിയ സജീർ, അസീന മുജീബ്, സിമ്ന നൗഷാദ് എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.