എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ക്ലബിന്റെ ലോഗോ പ്രകാശനം
ചെയ്തപ്പോൾ
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (ഇ.ഡി.പി.എ) റിയാദ് പുതുതായി രൂപവത്കരിച്ച ക്രിക്കറ്റ് ക്ലബിന്റെ ലോഗോ പ്രകാശനം ചെയ്തു. സുലൈയിലുള്ള സാലഹിയ ഇസ്തിറഹായിൽ നടന്ന പരിപാടിയിൽ ചെയർമാൻ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി.
പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ടെക്നോമെയ്ക്ക് എം.ഡി ഹബീബ് അബൂബക്കർ ലോഗോ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനസ് കോതമംഗലം, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.ലോഗോ തയാറാക്കിയ റഹിം ഹസ്സനുള്ള ഉപഹാരം അഡ്വൈസറി മെമ്പർ ഷുക്കൂർ ആലുവ കൈമാറി. ആർട്സ് കൺവീനർ ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ ഗാനമേളയും ഇ.ഡി.പി.എ വിമൻസ് കളക്റ്റീവ് ഒരുക്കിയ വിവിധ ഡാൻസ് പരിപാടികളും അരങ്ങേറി.
ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, അഡ്വ. അജിത് ഖാൻ, അമീർ കാക്കനാട്, അഡ്വൈസറി മെംബർമാരായ സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഗോപകുമാർ പിറവം, അലി തട്ടുപറമ്പിൽ, ബാബു പറവൂർ, എക്സിക്യൂട്ടീവ് മെംബർമാരായ ജൂബി ലുക്കോസ്, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂർ, ജോയ്സ് ജോർജ്, മുഹമ്മദ് സഹൽ, ഷമീർ മുഹമ്മദ്, നിസാം സേട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ജലീൽ ഉളിയന്നൂർ, അമീർ ആലുവ, മുജീബ് മൂലയിൽ, കുഞ്ഞുമുഹമ്മദ്, വുമൺസ് കളക്റ്റീവ് സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം, എക്സിക്യൂട്ടിവ് മെംബർമാരായ മിനുജ മുഹമ്മദ്, കാർത്തിക എസ്. രാജ്, ലിയ ഷജീർ, നൗറിൻ ഷാ, ആതിര എം. നായർ, ഷൈജി ലാലു, സിനി ഷറഫുദ്ദീൻ, സഫ്ന അമീർ, സ്വപ്ന ഷുക്കൂർ, ടി.എസ്. ഷാനി, അസീന മുജീബ്, എലിസബത് ജോയ്സ്, സന്ധ്യ ബാബു, നസ്രിൻ റിയാസ്, സുജ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും കോഓഡിനേറ്റർ അംജദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.