ഗാന്ധിജിയുടെ ഓർമകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ എന്ന ചരിത്രപരവും ജനപക്ഷവുമായ പദ്ധതിയെ ‘വി.ബി-ജി റാം ജി’ എന്ന പേരിലേക്ക് മാറ്റുന്നത്, ഗാന്ധി എന്ന പേരിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടുമുള്ള സംഘപരിവാറിന്റെ വിദ്വേഷമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതി, മൻമോഹൻ സിങ് സർക്കാർ 2005-ൽ നടപ്പാക്കിയതാണ്. ‘ജോലി ചെയ്യാനുള്ള അവകാശം’ ഉറപ്പാക്കുകയും അവിദഗ്ദ്ധ കായിക ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂർത്തിയായ അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലിലൂടെ ഈ പദ്ധതിയെ അട്ടിമറിക്കുക മാത്രമല്ല രാജ്യത്തെ ലക്ഷകണക്കിന് വരുന്ന കർഷകത്തൊഴിലാളികളെ വെല്ലുവിളിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച് പോരുന്ന രാജ്യത്തെ ചരിത്ര നായകന്മാരെ ചരിത്ര താളുകളിൽനിന്നും ചരിത്ര പുസ്തകങ്ങളിൽനിന്നും ഉന്മൂലനം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ഈ ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.
യു.പി.എ ഗവൺമെന്റ് നടപ്പാക്കിയ ഈ പദ്ധതിയുടെ പേരും ഘടനയും ഇപ്പോൾ മാറ്റുന്നത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് ഒത്താശ ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരിന് രാജ്യത്തെ പട്ടിണിപ്പാവങ്ങളോടുള്ള സമീപനമാണ് ഇതിലൂടെ ഒരിക്കല്‍കൂടി വെളിവാകുന്നത്. പുതിയ പദ്ധതി നടത്തിപ്പിന്റെ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് പദ്ധതിയുടെ നടത്തിപ്പിനെ തന്നെ ബാധിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാഷ്ട്രീയ വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.