ഈദ്‌ സോക്കര്‍:  ഹാസ്മി ടീം ജേതാക്കൾ

ജീസാന്‍: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ സമാഹരിക്കുന്നതി​​​െൻറ ഭാഗമായി ദമള് ഫുട്‌ബാൾ ക്ലബ്ബ് ഈദ് സോക്കർ സംഘടിപ്പിച്ചു. ‘ഹാസ്മി ഗ്രൂപ്പ്’ നൽകിയ വിന്നേഴ്സ് ട്രോഫിക്കും ‘ദുബായ് സ​​െൻറർ ദമള്’ നൽകിയ റണ്ണേഴ്സ് ട്രോഫിക്കും നടത്തിയ ഏകദിന ഫുട്‌ബോൾ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഹാസ്മി ടീം ഷീഗെരി ടീമിനെ പരാജയപ്പെടുത്തി. വിജയ ഗോൾ നേടിയത് ഷക്കീർ ഹൂസൈനായിരുന്നു.
 ഹുസൈൻ യഹ്‌യ മുഹമ്മദ് വഹീദി 'എന്നിവരിൽ നിന്നും ഹാസ്മി ടീമിന്റെ ക്യാപ്റ്റൻ ജാവേദ് പറമ്പിൽ പീടിക ട്രോഫി ഏറ്റുവാങ്ങി. 
അൻവർ.കെ.എം.സി.ആർ, ഷാജു കാപ്പൻ, ഉസ്മാൻ കോട്ടക്കൽ, യാക്കൂബ് ഹാസ്മി, ഹനീഫ പുതുപറമ്പ്, സത്താർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. 
 

Tags:    
News Summary - eid socker saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.