റിയാദ്: പ്രകൃതിദത്തമായ ഒാരോ കാലങ്ങളോടൊപ്പം സൗദി അറേബ്യയിൽ ചെറിയ പെരുന്നാളും ഇനിയൊരു വിശേഷ കാലം. വസന്ത ം, ഹേമന്തം, വേനൽ എന്നിവ പോലെ ഒരു സീസണായി ‘ഇൗദുൽ ഫിത്വ്റി’നെ കണക്കാക്കാൻ സൗദി സീസണുകളുടെ ഉന്നതാധികാരസമിതി തീ രുമാനിച്ചു. കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രകൃതിയിൽ സംഭവിക്കുന്ന ഋതുഭേദങ്ങൾ പ്രകാരം രൂപപ്പെടുന്ന വിശേഷകാ ലങ്ങളെ അതാതിെൻറ സവിശേഷതകൾക്ക് അനുസരിച്ച് സൗദി ജീവിതത്തിന് ഉപയുക്തമാക്കുേമ്പാൾ സ്നേഹവും സന്തോഷവും ലോകമാകെ പടർത്തുന്നതിനും ജീവിതത്തിൽ ആഘോഷ മധുരം നിറയ്ക്കുന്നതിനും അതിെൻറ വെളിച്ചം വർഷം മുഴുവൻ നിലനിറുത്തുന്നതിനുമുള്ള സീസണാക്കി ചെറിയ പെരുന്നാളിനെ മാറ്റാനാണ് തീരുമാനം.
‘മൗസം അൽഇൗദ്’ അഥവാ ‘ഇൗദ് സീസൺ’ എന്നാണ് ഒൗദ്യോഗിക നാമം. പെരുന്നാളിെൻറ പൊരുളുകളായ സ്നേഹം, ഉല്ലാസം, സന്തോഷം എന്നിവ മനുഷ്യരിലാകെ പരത്തുന്നതിന് ഇസ്ലാമിെൻറ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൗദി അറേബ്യ അതിെൻറ ദൗത്യമാർഗത്തിൽ പുതിയൊരു ചുവടുവെക്കുകയാണ് ഇൗദ് സീസൺ രൂപവത്കരണത്തിലൂടെയെന്ന് സൗദി സീസൺസ് ഉന്നതാധികാരസമിതി വൃത്തങ്ങൾ വ്യക്തമാക്കി. മനോഹരമായി രൂപകൽപന ചെയ്ത ലോഗോയും സന്ദേശവുമായി ഇൗദ് സീസൺ എന്ന പേരിൽ ഒൗദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റും ആരംഭിച്ചുകഴിഞ്ഞു.
ഇൗ ഇൗദുൽ ഫിത്വ്ർ സീസണിൽ ലോകോത്തര നിലവാരത്തിൽ അഭൂതപൂർവമായ ആഘോഷ പരിപാടികൾ ഒരുക്കും. ജനങ്ങളുടെ ജീവിതത്തിന് അഭ്യുദയവും സന്തോഷവും വാണിജ്യ മേഖലയ്ക്ക് പുരോഗതിയും നൽകുന്നതിന് മറ്റ് സീസണുകളിലേതിന് തുല്യമായി തന്നെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾ കൈകോർത്ത് പ്രവർത്തിക്കും. ജനജീവിതത്തിെൻറ ഗുണനിലവാരം ഉയർത്തുന്നതിന് ദേശീയ പരിവർത്തന പദ്ധതിയായ ‘സൗദി വിഷൻ 2030’െൻറ ഭാഗമാണ് ഇൗദ് സീസൺ രൂപവത്കരണമെന്നും ഇൗ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പേജുകളിലും വെബ്സൈറ്റിലും സീസണിലെ ആഘോഷപരിപാടികളും മറ്റും സംബന്ധിച്ച വിസ്മയിപ്പിക്കുന്ന വിവരങ്ങൾ ഉടൻ പ്രത്യക്ഷപ്പെടുമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.