Posted On
date_range Updated On
date_range പെരുന്നാൾ ആഘോഷങ്ങൾക്ക് ഹരം പകരാൻ വെടിക്കെട്ടുകളും
ജിദ്ദ: പെരുന്നാൾ ആഘോഷങ്ങൾക്ക് ഹരം പകരാൻ വെടിക്കെട്ടുകളും. വിവിധ മേഖലകളിൽ നടന്നുവരുന്ന ആഘോഷ പരിപാടികളുടെ ഭ ാഗമായാണ് കരിമരുന്ന് വിസ്മയം. റിയാദ്, ജീസാൻ, യാംമ്പു തുടങ്ങിയ സ്ഥലങ്ങളിലെ പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ കൂടുതൽ സമയം നീണ്ടു നിന്ന വെടിക്കെട്ടുകൾ ആളുകളിൽ കൗതുകമുണ്ടാക്കി. മാനത്തെ വർണവിസ്മയം മൊബൈലിൽ പകർത്താനും ആളുകൾ മത്സരിച്ചു. അതേ സമയം, രാജ്യത്തെ വിവിധ മേഖലകളിൽ നടന്നുവരുന്ന ഇൗദാഘോഷത്തിൽ സന്ദർശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായതാണ് റിപ്പോർട്ട്. 991 സാംസ്കാരിക, വിനോദ പരിപാടികൾ അരങ്ങേറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.