റാബിക് കെ.എം.സി.സി ‘പെരുന്നാൾ പൊലിവ്’ പരിപാടിയിൽ നിന്ന്
റാബിക്: റാബിക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ റാമി ഓഡിറ്റോറിയത്തിൽ ‘പെരുന്നാൾ പൊലിവ്’ ഈദാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻറ് ഗഫൂർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം കാട്ടീരി സംസാരിച്ചു. ഗഫൂർ കടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയിൽ ഷരീഫ് അറക്കൽ, ഹംസത്തലി, റിൻഷ എന്നിവരെ കൂടാതെ റാബിക്കിലെ മറ്റ് കലാകാരന്മാരും അണിനിരന്നു.
അബ്ദുറഹ്മാൻ ഹാജി ക്വിസ് പ്രോഗ്രാം നടത്തി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷ പരിപാടിക്ക് മിഴിവേകി. റാബികിലെ വിവിധ കുടുംബങ്ങളും ധാരാളം പ്രവാസികളും പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. തൗഹാദ് മേൽമുറി സ്വാഗതവും കബീർ പാറക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.