റിയാദ്: ഈദുൽ ഫിത്ർ നമസ്കാരം സൂര്യനുദിച്ച് 15 മിനിറ്റിന് ശേഷമായിരിക്കുമെന്ന് സൗദി മതകാര്യ വകുപ്പ് അറിയിച്ചു. മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് വിവിധ മന്ത്രാലയങ്ങളുടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ശാഖകൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈദുഗാഹുകളിലും പള്ളികളിലും ഈദുൽ ഫിത്ർ നമസ്കാരം നടത്തുന്നതിനുള്ള ഒരു കൂട്ടം നിർദേശങ്ങൾ സർക്കുലറിലുണ്ട്.
ഈദുൽ ഫിത്ർ നമസ്കാരത്തിന് ഈദുഗാഹുകൾ നന്നായി സജ്ജീകരിക്കുന്നതിന് മെയിന്റനൻസ്, ഓപ്പറേഷൻ കമ്പനികളെ ചുമതലപ്പെടുത്തുക, അതിനായി നേരത്തേ തയാറെടുക്കുക, ഉമ്മുൽഖുറാ കലണ്ടർ അനുസരിച്ച് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിന് ശേഷം ഈദുൽ ഫിത്വർ നമസ്കാരവും ഖുതുബയും നടത്തുക എന്നിവ നിർദേശത്തിലുണ്ട്.
വിശ്വാസികളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും സമാധാനാന്തരീക്ഷത്തിൽ അവർക്ക് പ്രാർഥനകൾ നിർവഹിക്കുന്നതിനും മഴയുണ്ടാകുന്ന സാഹചര്യത്തിൽ ഈദ് നമസ്കാരം നിയുക്ത പള്ളികളിൽ നടത്തണമെന്നും സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.