സൽമാൻ രാജാവ്​

ബലിപെരുന്നാൾ ആശംസ നേർന്ന്​ സൽമാൻ രാജാവ്​

ജിദ്ദ: ഹജ്ജിലെ ഐക്യദാർഢ്യം, സാഹോദര്യം, ഒരുമ എന്നീ അർഥങ്ങളാൽ നാം പ്രചോദിതരാണെന്നും ഹജ്ജിനായി വിശുദ്ധ ഭവനത്തിലെത്തിയ തീർഥാടകരുടെ ദൃശ്യത്തിൽ ഇത് ഉൾക്കൊള്ളുന്നുവെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ്​. ബലിപെരുന്നാൾ സന്ദേശത്തിലാണ്​ സൽമാൻ രാജാവ്​ ഇക്കാര്യം പറഞ്ഞത്​​.

ഒരു ലക്ഷ്യത്തിനായി അവർ തങ്ങളുടെ അണികളെ ക്രമീകരിച്ചിരിക്കുന്നു​. തീർഥാടകരിൽനിന്ന് അവരുടെ ഹജ്ജ്​ സ്വീകരിക്കാനും നമ്മുടെ രാജ്യത്തിനും മുസ്​ലിംകൾക്കും ലോകത്തിനും നന്മയും സമൃദ്ധിയും ഉണ്ടാകുവാനും ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ്​ പറഞ്ഞു. മുഴുവൻ തീർഥാടകർക്കും മുസ്​ലിംകൾക്കും സൽമാൻ രാജാവ്​ ബലിപെരുന്നാൾ ആശംസകൾ നേർന്നു.


Tags:    
News Summary - Eid al-Adha greetings by King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.