റിയാദ്: ചെറിയപെരുന്നാളിെൻറ ആഘോഷം രാജ്യത്തിെൻറ വിവിധ മേഖലകളിൽ പൊടിപൊടിക്കുന്നു. സൗദിയുടെ ജനവാസമേഖലകളിലെല്ലാം കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത ആഘോഷവിരുന്നുകളാണ് നടക്കുന്നത്. രാജ്യത്തിെൻറ സാംസ്കാരിക ഉണർവ് പ്രതിഫലിപ്പിക്കുന്നതാണ് പരിപാടികളോരോന്നും. തലസ്ഥാനനഗരിയിൽ വർണാഭമായ ഇൗദാഘോഷപരിപാടികൾ തുടരുകയാണ്. മുനിസിപ്പാലിറ്റിയിലെ 30 കേന്ദ്രങ്ങളിലാണ് പരിപാടികൾ അരങ്ങേറുന്നത്. തെരുവുകളിൽ ജനങ്ങളുടെ ആഹ്ലാദാരവങ്ങളാണെങ്ങും. കരിമരുന്ന് പ്രയോഗവും വ്യോമപ്രദർശവനും തകൃതിയാണ്. രാവേറെ നീളുന്ന സാംസ്കാരിക പരിപാടകൾ കുടുംബസമ്മേതം ആസ്വദിക്കുകയാണ് ജനങ്ങൾ. പെരുന്നാളിന് പൊലിമയേകാൻ നിരവധി പരിപാടികൾ ആസൂത്രണം ചെയ്ത നഗരസഭയെ ജനങ്ങൾ പ്രശംസിക്കുകയാണ്. ജനവാസമേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികളിൽ കുട്ടികളും സ്ത്രീകളും ഉൾപെടെ പങ്കാളികളാകുന്നുണ്ട്. രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതാണ് പരിപാടികൾ. സൗദി അറേബ്യയിൽ അടുത്ത കാലത്തായി വന്ന സമഗ്രമാറ്റത്തിെൻറ ഭാഗമാണ് ഇത്തരം പരിപാടികൾ. ആദ്യമായാണ് പെരുന്നാളാഘോഷത്തിന് ഇത്ര വിപുലമായ പരിപാടികളുടെ കലണ്ടർ അധികൃതർ തയാറാക്കിയത്. ജനങ്ങൾക്ക് എളുപ്പത്തിൽ എത്താവുന്ന സ്ഥലങ്ങളിൽ എല്ലാവിധ സുരക്ഷയും ഒരുക്കിയാണ് കലാവിരുന്നുകൾ ഒരുക്കുന്നത്. വെളിച്ചവിസ്മയത്തിെൻറ വേദികളാണെങ്ങും. രാജ്യത്തിെൻറ െഎക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ വിവിധ ഗോത്രകലകളുടെ രംഗവേദിയാവുകയാണ്. രാജ്യത്തെ എല്ലാ ചെറുനഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പരിപാടികൾ അരങ്ങേറുന്നുണ്ട്. ബത്ഹയിലെ ദേശീയ കാഴ്ച ബംഗ്ലാവിെൻറ അങ്കണത്തിൽ ആയിരങ്ങളാണ് ആഘോഷ രാവുകളിൽ സംഗമിക്കുന്നത്. ഇവിടെ മനോഹരമായ പൂവാടികളും വിശ്രമസേങ്കതങ്ങളുമുള്ളതിനാൽ ആളുകൾ നേരത്തെ എത്തുന്നു. മ്യൂസിയത്തിലും സന്ദർശകരുടെ തിരക്കാണ്. പത്ത് ദിവസം നീളുന്ന അവധിക്കാലമായതിനാൽ നിറഞ്ഞ മനസ്സോടെ ആസ്വദിക്കുകയാണ് ജനങ്ങൾ. പ്രവാസികൂട്ടായ്മകളും പെരുന്നാളിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദമ്മാമിലെ ഇത്റ സാംസ്കാരികസമുച്ചയത്തിൽ ചെറിയപെരുന്നാളിന് റഷ്യൻ സംഗീത വിരുന്നാണ്. ലോകോത്തര നിലവാരമുള്ള സ്ഥിരം അരങ്ങിെൻറ ഉദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. ഇവിടെ സാംസ്കാരികപരിപാടികൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.