കേളി വിദ്യാഭ്യാസ മേന്മപുരസ്​കാരം ബാലുശ്ശേരി കോട്ടൂരിൽ നടന്ന ചടങ്ങിൽ സി.പി.എം ഏരിയകമ്മിറ്റി അംഗം ബാലൻ നമ്പ്യാർ നേഹ മനുവിന് കൈമാറുന്നു

വിദ്യാഭ്യാസ മേന്മ പുരസ്​കാരം കൈമാറി

റിയാദ്: കേളി കലാസാംസ്​കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്​തു വരുന്ന വിദ്യാഭ്യാസ മേന്മ പുരസ്​കാര വിതരണം കോഴിക്കോട് ബാലുശ്ശേരി കോട്ടൂരിൽ നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കേളി ബത്ഹ ഏരിയ അംഗം മനോജ് കുമാറി​െൻറ മകൾ നേഹ മനുവിനാണ് പുരസ്‍കാരം കൈമാറിയത്.

ബാലുശ്ശേരി കോട്ടൂർ ഗവൺമെൻറ്​ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങില്‍ സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം ബാലൻ നമ്പ്യാരാണ് പുരസ്‌കാരം കൈമാറിയത്. റഫീഖ് പാലത്ത് സ്വാഗതം പറഞ്ഞു. മായിൻ കുട്ടി അധ്യക്ഷത വഹിച്ചു. കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, ശങ്കരൻ മാസ്​റ്റർ, കെ.ഷാജി എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.