സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​രി (പ്ര​സി.), ബാ​ല​കൃ​ഷ്ണ​ൻ ഷൊ​ർ​ണൂ​ർ (സെ​ക്ര.), ഉ​ബൈ​ദ് മാ​ട​ശ്ശേ​രി (ട്ര​ഷ.) 

ഖസീം പ്രവാസി സംഘം ഖുബൈബ് യൂനിറ്റ് സമ്മേളനം

ബുറൈദ: ഖസീം പ്രവാസി സംഘം ഖുബൈബ് യൂനിറ്റ് സമ്മേളനം സമാപിച്ചു. ബുറൈദയിലെ പുഷ്പൻ നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഫിറോസ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മാനന്തവാടി അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഷൗക്കത്ത് ഒറ്റപ്പാലവും അനുശോചന പ്രമേയം റിയാസ് വയനാടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഹേമന്ത് ഇരിങ്ങാലക്കുട, രക്ഷാധികാരി സമിതി ആക്ടിങ് കൺവീനർ പർവേസ് തലശ്ശേരി എന്നിവർ സംസാരിച്ചു.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരായും പ്രവാസി ക്ഷേമനിധി രജിസ്ട്രേഷനിലെ കാലതാമസം പരിഹരിക്കുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങൾ അനീഷ് കരീം, ജയൻ ജോസ് എന്നിവർ അവതരിപ്പിച്ചു. ഭാരവാഹികളായി സുരേന്ദ്രൻ മഞ്ചേരി (പ്രസിഡൻറ്), ബാലകൃഷ്ണൻ ഷൊർണൂർ (സെക്രട്ടറി), ഉബൈദ് മാടശ്ശേരി (ട്രഷറർ), എം.പി. നവാസ് (ജോ. സെക്രട്ടറി), അനീഷ് കരീം (വൈസ് പ്രസിഡൻറ്), ഷാജി എബ്രഹാം (ജീവകാരുണ്യം) എന്നിവരെ തെരഞ്ഞെടുത്തു. ഷാജഹാൻ മുണ്ടേരി സ്വാഗതവും ബാലകൃഷ്ണൻ ഷൊർണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Qasim Expatriate Group Khubaib Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.