ലക്ഷ്യം വിദ്യാർഥികളെ ജീവിത വിജയത്തിന് പ്രാപ്‌തരാക്കൽ -വി.കെ ഹംസ അബ്ബാസ്​ 

ദമ്മാം: വാർത്തകൾ യഥാവിധി വായനക്കാരിലെത്തിക്കുക മാത്രമല്ല യുവ തലമുറക്ക് ശരിയായ ദിശാബോധം നൽകി അവരെ ജീവിത വിജയത്തിന് പ്രാപ്‌തരാക്കുക എന്ന ദൗത്യം കൂടി ഞങ്ങൾക്കുണ്ടെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്.  

ദമ്മാം ഇന്ത്യൻ സ്കൂളിൽ എജുകഫെ  ഉദ്​ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എജുകഫെ പോലുള്ള സംരംഭങ്ങൾ  വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി  നടത്തുന്നതിന്​ പിന്നിലെ ചേ​േതാവികാരം ഇതാണ്​.  വിദ്യാർഥികളുടെ അറിവി​​​െൻറ വികാസവും ആത്മവിശ്വാസവും വർധിപ്പിക്കാൻ ഇത്തരം പരിപാടികൾക്ക് കഴിയും. വിദ്യാഭ്യാസം പ്രപഞ്ചത്തി​​​െൻറ ഉള്ളറകളുടെ രഹസ്യം മനസ്സിലാക്കുവാനും പ്രകൃതിയുടെ ആത്മസത്ത ഉൾകൊള്ളാനും മനുഷ്യനെ പ്രാപ്തനാക്കും.

ഇന്ത്യയിലെയും വിദേശത്തെയും നിരവധി യുണിവേഴ്സിറ്റികളെ ഇവിടെയെത്തിച്ച് നിങ്ങൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ആദ്യ അന്താരാഷ്​ട്ര ദിനപത്രമെന്ന നിലക്ക് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുക എന്ന ബാധ്യതകൂടി ഇതുവഴി  ഞങ്ങൾ നിർവഹിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നതിൽ നിറഞ്ഞ ചാരിതാർഥ്യമുണ്ട് ചീഫ്​ എഡിറ്റർ പറഞ്ഞു.

Tags:    
News Summary - edu cafe-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.