റിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സൗദി ദേശീയ ദിനാഘോഷത്തിൽ നിന്ന്
റിയാദ്: സൗദിയുടെ 95ാമത് ദേശീയ ദിനം റിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ബത്ത അൽ ഫുത്തയിലുള്ള അൽ വത്വൻ പാർക്കിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസി സ്കൂൾ റിയാദ് മാനേജിങ് കമ്മിറ്റി ചെയർപേഴ്സൻ എൻജിനീയർ ഷഹ്നാസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസ്രിയ ജിബിൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സഫ്ന അമീർ ആമുഖ പ്രസംഗം നടത്തി. ജീവകാരുണ്യ പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ബിൻസി ജാനിസ്, കാവ്യ എന്നിവർ ആശംസ നേർന്നു. നൗറീൻ ഹിലാൽ, റസാന നബീൽ എന്നിവരുടെ നേതൃത്വത്തിൽ സൗദി ദേശീയ ഗാനം, കുട്ടികളുടെ ഫേസ് പെയിന്റിംഗ്, വിവിധ കലാപരിപാടികൾ എന്നിവ പ്രോഗ്രാമിന് മാറ്റുകൂട്ടി.
എടപ്പാ പ്രസിഡൻറ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട്, ട്രഷറർ ഡൊമിനിക് സാവിയോ, ഭാരവാഹികളായ ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ജിബിൻ സമദ് കൊച്ചി, അഡ്വ. അജിത്ഖാൻ, കബീർ, അബ്ദുൽ വകീൽ, ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ, അമീർ കാക്കനാട്, നെജു കബീർ, മിനി വകീൽ, സ്വപ്ന ഷുക്കൂർ എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ഉവൈസ്, അജീഷ് ചെറുവട്ടൂർ, സഹൽ പെരുമ്പാവൂർ, ഹിലാൽ ബാബു, അജ്നാസ് ബാവു, ഫാരിസ് ഖാലിദ്, നബീൽ കരീം, നസ്രിൻ റിയാസ്, റിസ്വാന ഫാരിസ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ട്രഷറർ ഡോ. അമൃത മേലേമഠം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.