മെക് 7 കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദമ്മാം: ആരോഗ്യത്തിനൊപ്പം സൗഹൃദവും സന്തോഷവും ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കിഴക്കൻ പ്രവിശ്യയിലെ മെക് 7 അംഗങ്ങൾ ഒത്തുകൂടി. ജുബൈൽ, ഖോബർ, റാഖ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് 150-ലധികം അംഗങ്ങൾ പങ്കെടുത്തു. കൗതുകകരമായ മത്സരങ്ങളാൽ സമ്പന്നമായ സംഗമം വേറിട്ടൊരു അനുഭവമായി. അഷ്റഫ് കൊണ്ടോട്ടി, സലാം ചേലാമ്പ്ര, ഉമർ ഓമശ്ശേരി, സിറാജ് കാസർകോട്, വലീദ് മഞ്ചേരി, ആഷിഖ് ചേലാമ്പ്ര, താജുദ്ദീൻ ആലപ്പുഴ, സലീം കൊണ്ടോട്ടി, ഫാറൂഖ് ഇരിക്കൂർ, ഖലീൽ കുട്ടിച്ചിറ, അഷ്റഫ് മൂവാറ്റുപുഴ, നാഫിൽ നസീർ, കുറ്റിച്ചാൽ റഫീഖ് ഖോബാർ, റാസിഖ് കാലിക്കറ്റ്, നിയാസ് ഇരുമ്പുഴി, നസീർ കൊല്ലം, അബൂബക്കർ കുറ്റിച്ചിറ, ഇല്യാസ്, ഇക്തിയാർ കുണ്ടുവളപ്പിൽ, ബിജു പൂതക്കുളം, അബ്ദു ജബ്ബാർ പൊന്നാനി, അലി കൊപ്പം, മൊയ്ദീൻ കൊണ്ടോട്ടി, നാസർ, എം.കെ. ഷാജി, യൂനിവേഴ്സിറ്റി നാസർ, ആസിഫ് ജുബൈൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കസേരകളി, വടംവലി, നീന്തൽ മത്സരം, ക്വിസ് മത്സരം തുടങ്ങിയ വിവിധയിനങ്ങൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണത്തോടെ കുടുംബ സംഗമം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.