ജിദ്ദ: ഹാഇൽ പട്ടണത്തിന് 46 കിലോമീറ്റർ വടക്ക് നേരിയ ഭൂചലനം. സൗദി ജിയേളാജിക്കൽ സർവേ ഭൂചലന, അഗ്നിപർവത നിരീക്ഷണകേന്ദ്രത്തിലെ നെറ്റ്വർക്ക് സ്റ്റേഷനിലാണ് ശനിയാഴ്ച റിക്ടർ സ്കെയിലിൽ 3.07 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയേളാജിക്കൽ സർവേ അറിയിച്ചു. ഏഴു കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിെൻറ പ്രഭവസ്ഥാനം നിർണയിച്ചത്. ഇൗ ഭൂചലനം തീവ്രത കുറഞ്ഞതാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ആദ്യത്തെ ഭൂചലനത്തിനുശേഷം ഒന്നര മണിക്കൂറിനുശേഷമുണ്ടായ തുടർ ഭൂചലനത്തിന് 2.09 ഡിഗ്രി തീവ്രതയാണുണ്ടായിരുന്നതെന്നും ആദ്യത്തേതിനെക്കാൾ കുറവായിരുന്നെന്നും ഇത് ഭൂചലനതീവ്രത കുറയുന്നതിെൻറ സൂചകമാണെന്നും അതോറിറ്റി വക്താവ് താരിഖ് അബാഖൈൽ പറഞ്ഞു. ഭൂചലനമുണ്ടായ സ്ഥലത്തേക്ക് ജിയേളാജിക്കൽ സർവേക്കു കീഴിലെ ഭൂചലന ദേശീയ കേന്ദ്രത്തിലെ വിദഗ്ധരുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ പഠനം നടത്തുകയും ചെയ്യുന്നതിനാണ് സംഘം പുറപ്പെട്ടതെന്ന് അതോറിറ്റി ട്വീറ്റ് ചെയ്തു. ഭൂചലന അപകടസാധ്യതകൾ വിലയിരുത്താനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മാർഗങ്ങൾ മുൻകൂട്ടി കാണുന്നതിനുമാണ് സംഘത്തിെൻറ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.