കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മ​ൺ​മ​റ​ഞ്ഞ നേ​താ​ക്ക​ൾ’ അ​നു​സ്മ​ര​ണ പ​രി​പാ​ടി നാ​ഷ​ന​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

'മ​ൺ​മ​റ​ഞ്ഞ നേ​താ​ക്ക​ൾ': കെ.​എം.​സി.​സി അ​നു​സ്​​മ​ര​ണ പ​രി​പാ​ടി

റി​യാ​ദ്: മ​ഹാ​ന്മാ​രാ​യ നേ​താ​ക്ക​ളു​ടെ ധ​ന്യ​മാ​യ ജീ​വി​ത​മാ​ണ് പാ​ഠ​മെ​ന്നും അ​ത് പി​ൻ​പ​റ്റി മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന മു​സ്​​ലിം ലീ​ഗി​ന്​ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും അ​തി​ജ​യി​ച്ച ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'മ​ൺ​മ​റ​ഞ്ഞ നേ​താ​ക്ക​ൾ' അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഴ​യ​കാ​ല നേ​താ​ക്ക​ളു​ടെ ക​ർ​മ​ചൈ​ത​ന്യ​മാ​ണ് ഇ​ന്ന​ത്തെ പു​രോ​ഗ​തി​ക്ക് നി​ദാ​നം. ആ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ളെ ത​ട്ടി​യെ​ടു​ക്കാ​തെ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത്‌ നേ​ടി​യെ​ടു​ക്കാ​ൻ അ​വ​ർ ന​ട​ത്തി​യ ത്യാ​ഗോ​ജ്ജ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​ണ്. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും മ​ത​സാ​ഹോ​ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​തി​ലും ഈ ​നേ​താ​ക്ക​ൾ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ, ചെ​ർ​ക്ക​ളം അ​ബ്​​ദു​ല്ല, അ​ഡ്വ. ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, എം.​ഐ. ത​ങ്ങ​ൾ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യാ​ണ് ക​മ്മി​റ്റി അ​നു​സ്മ​രി​ച്ച​ത്. അ​റ​ബി ഭാ​ഷാ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത​സാ​ക്ഷി​ക​ളാ​യ മ​ജീ​ദ്, റ​ഹ്‌​മാ​ൻ, കു​ഞ്ഞി​പ്പ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് ത​ലാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് ഫൈ​സി മ​മ്പാ​ട്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, ബാ​വ താ​നൂ​ർ എ​ന്നി​വ​ർ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു. ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം യു.​പി. മു​സ്ത​ഫ ന​ട​ത്തി. സി​ദ്ദീ​ഖ് തു​വ്വൂ​ർ അ​ഡ്വ. ഹ​ബീ​ബ് റ​ഹ്​​മാ​നെ​യും ഷം​സു പെ​രു​മ്പ​ട്ട ചെ​ർ​ക്ക​ളം അ​ബ്​​ദു​ല്ല​യേ​യും അ​ഡ്വ. ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഷ​ഫീ​ഖ് കൂ​ടാ​ളി എ​ന്നി​വ​ർ എം.​ഐ. ത​ങ്ങ​ളെ​യും അ​നു​സ്മ​രി​ച്ചു. ഭാ​ഷാ​സ​മ​ര പോ​രാ​ളി​ക​ളെ കു​റി​ച്ച്‌ സി​ദ്ദീ​ഖ് കോ​ങ്ങാ​ടും സം​സാ​രി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ക​ബീ​ർ വൈ​ല​ത്തൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ചാ​ക്കീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Earthquake Leaders’: KMCC Commemoration Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.