യാംബു: കോവിഡ് -19 വ്യാപനം തടയാൻ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക ് അവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ യാംബു ത്വയ്യിബ സർവകലാശാലക്ക് കീഴിലുള്ള എല്ലാ വിഭാഗങ്ങളും അടച്ചു. ഇൗ വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും ബ്ലാക്ക് ബോർഡ് എന്ന ഇ ലേണിങ് പോർട്ടർ വഴി പഠനം തുടരാൻ പകരം സംവിധാനം ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. രോഗം വ്യാപകമാകാതിരിക്കാൻ എല്ലാ നടപടികളും പാലിക്കാൻ ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിെൻറ മുന്നോടിയായി ഉദ്യോഗസ്ഥരുടെയും മറ്റും ഹാജർ രേഖപ്പെടുത്തുന്ന ഹാൻഡ് പ്രിൻറ് സംവിധാനം താൽക്കാലികമായി നിർത്താനും ഹാജർ രേഖപ്പെടുത്താൻ പേപ്പറുകളിലെ ഒപ്പു മാത്രം പരിഗണിക്കാനും അറിയിപ്പ് നൽകിയിരിക്കുകയാണ്.
കോവിഡ് പരക്കുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശ പ്രകാരം തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അവധി നൽകിയത്. അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുകയാണ്. യാംബുവിലെ സി.ബി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന അൽമനാർ സ്കൂൾ, റദ്വ സ്കൂൾ, കെൻസ് സ്കൂൾ എന്നിവയും അനിശ്ചിത കാലത്തേക്ക് അവധി നൽകിയിരിക്കുകയാണ്. ജനറൽ പ്രസിഡൻസി വിഭാഗത്തിെൻറ അഭിമുഖ്യത്തിൽ യാംബുവിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച എല്ലാ പരിശീലന കോഴ്സുകളും ശിൽപശാലകളും താൽക്കാലികമായി നിർത്തിവെക്കാനും പകരം ഒാൺലൈനിലൂടെ -ട്രെയിനിങ് നൽകാനും ജനറൽ അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽസനദ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.