റഷിദശ്രീ, ക്രിസ്റ്റീന
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് വ്യത്യസ്ത മത്സരങ്ങളില്‍ നേട്ടം. തമിഴ്നാട്ടില്‍ ഉത്ഭവിച്ച ഇന്ത്യന്‍ പാരമ്പര്യ ആയോധന കലയിലെ ദണ്ഡ് ചുഴറ്റല്‍ മത്സരമായ ‘റിബണ്‍ സിലംബം’, വായനാനിലവാരം വിലയിരുത്തുന്ന ‘റാസ് പ്ലസ്’ എന്നിവയിലാണ് നേട്ടം കൈവരിച്ചത്.
ഏഴാംക്ലാസ് വിദ്യാർഥിനി റഷിദശ്രീ ഗോകുല്‍രാജ് റിബണ്‍ സിലംബം മത്സരത്തില്‍ നോബെല്‍ വേള്‍ഡ് റെക്കോഡ് നേടി. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി ഇരുവശത്തും റിബണ്‍ കെട്ടിയ നീളമുളള ദണ്ഡ് ചുഴറ്റിയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ റിബണ്‍ സിലംബം റൊട്ടേഷന്‍ റെക്കോഡ് നേടിയത്.
ഗോകുല്‍ രാജാണ് റഷിദശ്രീയുടെ പിതാവ്. മാതാവ്: പ്രീതി. സഹോദരന്: മഹില്ഭൈരവ്. ഫിറ്റ്ബ്രേവ് ആയോധനകലാ പരിശീലന ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്. വ്യായാമത്തിന്റെ പ്രാധാന്യം, ശാരീരിക മാനസിക ശക്തി എന്നിവയില്‍ അവബോധം വളര്‍ത്തുന്നതിനാണ് മത്സരം.
റാസ് പ്ലസ് മത്സരത്തില്‍ രണ്ടാം ക്ലാസ് വിദ്യാർഥിനി ക്രിസ്റ്റീന സൗദി ദേശീയ തലത്തില്‍ ആറാം സ്ഥാനം നേടി. ലേണിങ് എ ഇസഡ്, ദാര്‍ അല്‍ ജദാവെല് എന്നീ സ്ഥാപനങ്ങൾ ചേര്‍ന്നാണ് വായനാമത്സരം സംഘടിപ്പിച്ചത്. ഹൈദരാബാദ് സ്വാദേശിനിയാണ് ക്രിസ്റ്റീന. പിതാവ്: ചാള്‍സ് സ്പുര്ജിയോന്. മാതാവ്: ശ്രീദേവി. സഹോദരി: സോയ ചെറില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.