ഡോ. സദറെ ആലം അടുത്ത ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: അടുത്ത ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലായി 2009 െഎ.എഫ്.സ് ബാച്ചുകാരനായ ഡോ. സദറെ ആലം നിയമിതനാവും. ബീഹാർ സ്വദേശിയാണ ്. ജനീവ ഇന്ത്യൻ കോൺസുലേറ്റിലെ ഫസ്റ്റ്സെക്രട്ടറിയാണ് നിലവിൽ
അദ്ദേഹം. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് പകരക്കാരനായാണ് സദ്റെ ആലം നിയമിതനാവുന്നത്.

നൂർ റഹ്മാൻ ശൈഖ് നാല് വർഷം പൂർത്തിയാക്കി ന്യൂ ഡൽഹിയ ിൽ വിദേശകാര്യമന്ത്രാലയആസ്ഥാനത്തേക്ക് തിരിക്കും. നേരത്തെ ഇന്ത്യൻ ഹജ്ജ് കോൺസലായിരുന്ന മുഹമ്മദ് നൂർ റഹ്മാൻ ശെഖ് 2016ലാണ് കോൺസൽ ജനറലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് തിരിച്ചെത്തിയത്. അതേ സമയം പുതിയ കോൺസൽ ജനറൽ സംബന്ധിച്ച് തീരുമാനം വന്നെങ്കിലും പ്രാബല്യത്തിലാവാൻ വൈകുമെന്നാണ് സൂചന.

അതിനിടെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയംഡിസംബർ അഞ്ചിന് ചുമതലയേൽക്കും. കോഴിക്കോെട്ട ശിശുരോഗവിദഗ്ധൻ ഡോ. ടി.പി. അഷ്റഫി​െൻറയും കോഴിക്കോട് മെഡി. കോളജിലെ ഫിസിയോളജിസ്റ്റ് ഡോ.പി.വി ജൗഹറയുടെയും മകളാണ്. 2017 െഎ.എഫ്.എസ് ബാച്ചുകാരിയാണ് ഹംന. പാരിസ് ഇന്ത്യൻ എംബസിയിലെ സേവനം കഴിഞ്ഞാണ് ഹംന ജിദ്ദയിലേക്ക് വരുന്നത്. തെലങ്കാന കേഡറിലെ അബ്ദുൽ മുസമ്മിൽ ഖാൻ െഎ.എ.എസി​െൻറ ഭാര്യയാണ് ഹംന.

Tags:    
News Summary - DR.Sadera alam-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.