റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക്​ നേരെ ഡ്രോൺ ആക്രമണം

ജിദ്ദ: റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക്​ നേരെ ഡ്രോൺ ആക്രമണം. വ്യാഴാഴ്​ച പുലർച്ചെയാണ്​​ വിദൂര​ നിയന്ത്രിത പൈലറ്റില്ലാ വിമാനത്തിന്‍റെ സഹായത്തോടെ എണ്ണ ശുദ്ധീകരണശാലയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായതെന്ന്​​ സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ഫലമായി നേരിയ തീപിടുത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ല.

ശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തേയൊ പെട്രോളിയത്തിന്‍റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരെ ആവർത്തിച്ച് നടക്കുന്ന അട്ടിമറികളും തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തെ മാത്രം ലക്ഷ്യമിടുന്നതല്ല.

ലോകത്തിലെ ഊർജ വിതരണത്തിന്‍റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും ആഗോള സമ്പദ് ​വ്യവസ്ഥയെ തകർക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്​. ഈ അട്ടിമറികൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ നിലകൊള്ളാനും അതിന്​ പിന്നിലുള്ള ശക്തികളെയും അവർക്ക്​ പിന്തുണ നൽകുന്നവരെയും നേരിടാനും ലോകത്തെ എല്ലാ രാജ്യങ്ങളോടും സംഘടനകളോടും സൗദി അറേബ്യ ആവർത്തിച്ചു ആവശ്യപ്പെടുന്നുവെന്നും ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Drone strike on an oil refinery in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.