ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ക​മ്പ​നി, സൗ​ദി റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​ക​സ​ന ക​മ്പ​നി​യാ​യ റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ലു​മാ​യി ധാ​ര​ണപ​ത്രം

ഒ​പ്പു​വെ​ച്ച​പ്പോ​ൾ

സൗ​ദി​യി​ലും ഡ്രൈ​വ​റി​ല്ലാ കാ​ർ ടാ​ക്സി സ​ർ​വി​സ്​ വ​രു​ന്നു

ജി​ദ്ദ: പ​ല രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ച ഡ്രൈ​വ​റി​ല്ലാ കാ​ർ ടാ​ക്സി സ​ർ​വി​സ്​ സൗ​ദി​യി​ലേ​ക്കു​മെ​ത്തു​ന്നു.കൊ​റി​യ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ക​മ്പ​നി, സൗ​ദി റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​ക​സ​ന ക​മ്പ​നി​യാ​യ റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ലു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ളം ഗ്രീ​ൻ കാ​റു​ക​ളു​ടെ വ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ, നൂ​ത​ന എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൊ​ലൂ​ഷ​നു​ക​ളും സെ​ൽ​ഫ് ഡ്രൈ​വി​ങ്​ കാ​റു​ക​ളും ന​ൽ​കു​ന്ന​തി​ന് പു​റ​മെ സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ൻ കാ​റു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ ര​ണ്ടു ക​മ്പ​നി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ർ ക​മ്പ​നി സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടു​മാ​യി സം​യു​ക്ത സം​രം​ഭ ക​രാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ കാ​റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള സ​മ്പൂ​ർ​ണ ഫാ​ക്ട​റി അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ത് പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തെ ഓ​ട്ടോ​മോ​ട്ടി​വ് വ്യ​വ​സാ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റെ സ​ഹാ​യി​ക്കും.

Tags:    
News Summary - Driverless car taxi service coming to Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.