മദീന/ഖസീം: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ട്രക്കിന് തീപിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. മദീന മുനവ്വറയിലെ ബദ്ർ പ്രവിശ്യയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തെ തുടർന്ന് ട്രക്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഖസീം പ്രവിശ്യയിലെ റവാഖ് പരിസരത്തുണ്ടായ മറ്റൊരു തീപിടുത്തവും സിവിൽ ഡിഫൻസ് വിജയകരമായി അണച്ചു. ഇവിടുത്തെ ഒരു ഇലക്ട്രിക് ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. സിവിൽ ഡിഫൻസ് സേനയുടെ സമയബന്ധിതമായ ഇടപെടൽ മൂലം ഖസീമിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇരുസ്ഥലങ്ങളിലെയും തീ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചു. അപകടങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും പ്രദേശത്തിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് വിശദമായ പരിശോധനകളും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.