മഴവെള്ളപ്പാച്ചിലിൽ അപകടകരമായ രീതിയിൽ മറികടക്കാൻ ശ്രമിച്ചപ്പോൾ

മഴവെള്ളപ്പാച്ചിലിനിടയിൽ താഴ്​വര മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ; കനത്ത പിഴ

ജീസാൻ: മഴവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകിയ താഴ്‌വരയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് പിടികൂടി. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ ജീസാനിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

വെള്ളക്കെട്ടിലൂടെ അപകടകരമായി വാഹനം ഓടിക്കുന്നതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് അധികൃതർ വ്യക്തമാക്കി.

വെള്ളപ്പൊക്കമുള്ള സമയങ്ങളിൽ പുഴയോരങ്ങളോ തോടുകളോ മുറിച്ചുകടക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു. ഇത്തരം അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Driver Arrested After Attempting to Cross Flooded Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.