ഡോ. പ്രീഷ്യസിന് ജെ.എൻ.എച്ച്, അൽറയാൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അഷ്റഫ് ഉപഹാരം കൈമാറുന്നു
ജിദ്ദ: ജിദ്ദ നാഷനൽ ആശുപത്രി, അൽറയാൻ പോളിക്ലിനിക്ക് എന്നിവിടങ്ങളിൽ 10 വർഷത്തോളം ജനറൽ പ്രാക്ടീഷണറായി രോഗികളെ പരിചരിച്ച ഫിലിപ്പൈൻ പൗരനായ ഡോ. പ്രീഷ്യസിന് ജെ.എൻ.എച്ച്, അൽറയാൻ മാനേജ്മെന്റും, ഡോക്ടർമാരും നഴ്സുമാരും മറ്റു വിവിധ ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നൽകി. ശറഫിയ്യ അൽറയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. അയ്യപ്പകുമാർ അധ്യക്ഷതവഹിച്ചു. ഡോക്ടർമാരായ ഹാഫിഷ് അബ്ദുറഹ്മാൻ, ഫ്രാൻസിസ്, ഹമാദ് അഫ്സൽ, സലാഹുദ്ദീൻ, നൂർമിള, ദിലീപ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഡോ. പ്രീഷ്യസിനുള്ള ഉപഹാരം ഡോ. മിഷ്ഖാത്ത് കൈമാറി. ഹെഡ് നഴ്സ് വിജേഷ്, ഹാരിസ് മമ്പാട്, ഷീന തലശ്ശേരി, റഫീഖ് തുവ്വൂർ, സുബൈർ നാലകത്ത്, സലീം പാറപ്പുറത്ത്, ഷരീഫ് തോട്ടെക്കാട്, സഈദ് ഇയ്യാപ്പ മണ്ണാർക്കാട്, ആസിഫ് തൂത, സത്താർ മംഗലാപുരം, സാമ്പു നിലമ്പൂർ, സിസ്റ്റർ ബ്ലെസി, സംജീൻ അങ്ങാടിപ്പുറം, ഫൈസൽ എടത്തനാട്ടുകര, സിസ്റ്റർ നദീറ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിധുരാജ് കോഴിക്കോട് സ്വാഗതവും ക്ലിന്റ് റോസ് ഫിലിപ്പൈൻ നന്ദിയും പറഞ്ഞു. യാത്രയയപ്പ് നൽകിയ മനേജ്മെന്റിനും ജീവനക്കാർക്കും ഡോ. പ്രീഷ്യസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.