ഡോ. ​മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്

ഡോ. മുഹമ്മദ്‌ അഷ്‌റഫിന് രണ്ടാമതും ഡോക്റ്ററേറ്റ്‌ ലഭിച്ചു

ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം ഇരുമ്പുഴി സ്വദേശി ഡോ. മുഹമ്മദ്‌ അഷ്‌റഫിന് രണ്ടാമതും ഡോക്റ്ററേറ്റ്‌ ലഭിച്ചു. ‘കോവിഡാനന്തരം മിഡിൽ ഈസ്റ്റിൽ പ്രവാസി ഇന്ത്യൻ തൊഴിലാളികളിൽ വന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഒപ്പം ഈ ജനതയുടെ മാനസിക പ്രയാസങ്ങൾ ശാരീരിക പ്രശ്നങ്ങളായി മാറുന്ന അവസ്ഥയും’ എന്ന വിഷയത്തിൽ ഇന്ത്യയിലെ പ്രശസ്ത യൂനിവേഴ്സിറ്റികളിലൊന്നായ ഹിമാലയനിൽ നിന്നാണ് ഡോ. മുഹമ്മദ്‌ അഷ്റഫിന് രണ്ടാമതും ഡോക്ടറേറ്റ്‌ ലഭിച്ചത്.

ജിദ്ദയിൽ ബദർ തമാം മെഡിക്കൽ സെന്ററിൽ മാർക്കറ്റിങ് ഡയറക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലിചെയ്തുവരുകയാണ് ഡോ. മുഹമ്മദ്‌ അഷ്‌റഫ്. പരേതനായ റിട്ട. ഹെഡ് മാസ്റ്റർ കുഞ്ഞിമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷീബ വബീന ഹൈസ്കൂൾ അധ്യാപികയാണ്‌. മൂന്ന് മക്കളുണ്ട്‌.

Tags:    
News Summary - Dr. Muhammad Ashraf received doctorate for the second time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.