നാട്ടിലേക്ക് മടങ്ങുന്ന ഡോ. ഭരതന് സുബൈർകുഞ്ഞു ഫൗണ്ടേഷെൻറ ഉപഹാരം ചെയർമാൻ ഡോ. അബ്ദുൽ അസീസ് കൈമാറുന്നു
റിയാദ്: ആതുര ശുശ്രൂഷ -ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും റിയാദിലെ പ്രമുഖ നേത്രരോഗ വിദഗ്ധനും റിസാ പ്രോഗ്രാം കൺസൽട്ടൻറുമായ ഡോ. എ.വി. ഭരതന് സുബൈർകുഞ്ഞ് ഫൗണ്ടേഷെൻറ വിവിധ വിങ്ങുകൾ സംയുക്തമായി യാത്രയയപ്പു നൽകി.
രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിപുലമായ ഒരു സുഹൃദ് വലയത്തിെൻറ ഉടമയായിരുന്നു. തുടക്കം മുതൽതന്നെ ഫൗണ്ടേഷെൻറ ലഹരിവിരുദ്ധ പരിപാടി റിസയുടെ കൺസൽട്ടൻറായി പ്രവർത്തിച്ചുവന്ന അദ്ദേഹം പരിശീലക പരിശീലന പരിപാടിയുടെ മൊഡ്യൂൾ തയാറാക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്നു. റിസക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിൽ അദ്ദേഹത്തിെൻറ സേവനം വിലപ്പെട്ടതാന്നെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാട്ടിലും റിസയുടെ തുടർപ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും മറുപടി പ്രസംഗത്തിൽ ഡോ. ഭരതൻ അറിയിച്ചു. ഫൗണ്ടേഷെൻറ ഉപഹാരം ചെയർമാൻ ഡോ. അബ്ദുൽ അസീസ് കൈമാറി. ഹൈബ്രഡ് പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ റിയാദിലുള്ളവർ നേരിട്ടും റിസയുടെ വിവിധ സോണൽ, മേഖല സമിതി ഭാരവാഹികൾ സൂമിലൂടെയും പങ്കെടുത്തു.
ഡോക്ടർമാരായ ജോഷി ജോസഫ്, നസീം അക്തർ ഖുറൈശി, തമ്പി വേലപ്പൻ, അഡ്വ. അനീർ ബാബു, റിസാ കേരള കോഒാഡിനേറ്റർ കരുണാകരൻ പിള്ള, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മീരാ റഹ്മാൻ, വി.എം. അഷ്റഫ്, ശിഹാബ് കൊട്ടുകാട്, ഉണ്ണികൃഷ്ണൻ, ജോർജുകുട്ടി മക്കുളത്ത്, ഷമീർ യൂസഫ്, നൂഹ് പാപ്പിനിശ്ശേരി, ജഹീർ ബഷീർ, അക്ബർ അലി, ഹാഷിം ഇടിഞ്ഞാർ എന്നിവർ സംസാരിച്ചു.
എസ്.കെ.എഫ് ഫാമിലി ഫോറം, ക്രിയേറ്റിവ് മൈൻഡ്സ്, റിയാദ് കിഡ്സ് ക്രിയേഷൻസ് എന്നീ വിഭാഗങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു. റിസാ സ്കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു. നായർ സ്വാഗതവും പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.