ജിദ്ദ: മുന്‍ രാഷ്ട്രപതിയും, ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്തുള്ള ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നൽകുന്ന നാരീ പുരസ്‌ക്കാരത്തിന് ജിദ്ദ ശറഫിയ അല്‍റയാന്‍ പോളിക്ലിനികിലെ ജനറൽ ഫിസിഷ്യൻ ഡോ. വിനീത പിള്ള തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കേന്ദ്രമായി രാജ്യത്താകമാനമുള്ള കലാ, സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റർ.
വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് കലാ, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തങ്ങള്‍ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് നാരീ പുരസ്‌ക്കാരം. വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾക്കും നാരീ പുരസ്‌ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസലോകത്ത് ആതുരസേവന രംഗത്ത് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് ഡോ. വിനീതാ പിള്ളയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം നന്ദാവനത്തുള്ള പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാര വിതരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.