ശബീർ അഹ്മദ്, റഈസ്, ഖലീൽ വെളിയങ്കോട്
റിയാദ്: അസീസിയ ഏരിയയിൽ പ്രവാസി വെൽഫെയറിന് പുതിയ ഏരിയാ കമ്മിറ്റി നിലവിൽ വന്നു. ഏരിയ ജനറൽ കൗൺസിൽ സമ്മേളനം പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്തുകയുമാവണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് നേടിയെടുക്കാൻ കഴിയുന്നതല്ല സാമൂഹിക നീതിയെന്നും അധികാര ഘടനയിൽ സമൂലമായ മാറ്റങ്ങളും പൊളിച്ചെഴുത്തും ഉണ്ടായാൽ മാത്രമേ അത് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ക്ഷമയും നൈരന്തര്യവുമുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ഖലീൽ വെളിയങ്കോട് (പ്രസി.), റഈസ് (സെക്ര.), ശബീർ അഹ്മദ് (ട്രഷ.), അബ്ദുറഹ്മാൻ ഒലയാൻ, അൽതാഫ് ബന്ന, അഷ്റഫ് കൊടിഞ്ഞി, ഖലീൽ ഹസൻ, മൊയ്തു ഇരിട്ടി, റിഷാദ് എളമരം, താഹിറ കുനിയിൽ, സൗദ സാലിഹ്, ഹാരിസ് മെക്കാർ, ആദിൽ സലീം (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ കമ്മിറ്റി. പുതിയ പ്രസിഡൻറ് ഖലീൽ വെളിയങ്കോട് സംസാരിച്ചു.
ശബീർ അഹ്മദ് സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.