Posted On
date_range Updated On
date_range ഹാഇൽ അബീർ ആശുപത്രിയിലെ ഡോക്ടർ ഗോപിനാഥ് നിര്യാതനായി
ഹാഇൽ: ഹാഇലിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ പരിചിതനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഡോ. ഗോപിനാഥ് (64) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. അസുഖബാധിതനായി ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ശവസംസ്കാരം കൊടുങ്ങല്ലൂരിലെ വസതിയിൽ ബുധനാഴ്ച നടക്കും.
ഹാഇലിലെ അൽ അബീർ ആശുപത്രിയിൽ 10 വർഷത്തിലേറെയായി സേവനം അനുഷ്ടിക്കുകയായിരുന്നു. സൗമ്യമായ സ്വഭാവക്കാരനായിരുന്ന ഡോക്ടർ സാമുഹിക, സാന്ത്വന മേഖലകളിൽ വലിയ സഹായിയായിരുന്നു. ഭാര്യ: വിനോദിനി, മക്കൾ: മനോജ്, പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.