ദമ്മാമിൽ നടന്ന ‘ദിശ യോഗ മീറ്റ് 2025’ ൽ ഏഷ്യൻ യോഗാസന ഫെഡറേഷൻ ആൻഡ് അറബ് യോഗ ഫൗണ്ടേഷൻ പ്രസിഡന്റ് നൗഫ് മർവ്വായ് സംസാരിക്കുന്നു
ദമ്മാം: 11ാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ദമ്മാമിൽ ‘ദിശ യോഗ മീറ്റ് 2025’ സംഘടിപ്പിച്ചു. ദമ്മാം അൽ തറാജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദിശ നാഷനൽ ജനറൽ സെക്രട്ടറി രാജേന്ദ്രൻ ചെറിയാലി അധ്യക്ഷതവഹിച്ചു.ഏഷ്യൻ യോഗാസന ഫെഡറേഷൻ ആൻഡ് അറബ് യോഗ ഫൗണ്ടേഷൻ പ്രസിഡന്റ് നൗഫ് മർവ്വായ് മുഖ്യാഥിതിയായി. നേപ്പാൾ എംബസി പ്രധിനിധി നാരായൺ പാസ്വാൻ, സൗദി യോഗ കമ്മിറ്റി വൈസ് ചെയർമാൻ അലാ ജമാൽ അലൈൻ, ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് മെമ്പർ അൻവർ സാദത്ത്, എൽ ആൻഡ് ടി മറൈൻ ഡിവിഷൻ ഹെഡ് ഹരിഹര സുബ്രഹ്മണ്യൻ, ഗൾഫ് ടക് മാനേജിങ് ഡയറക്ടർ വികാസ് ഹാൻഡ, ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു, ദിശ നാഷനൽ അഡ്വൈസർ ഗണേഷ് ബാബു തുടങ്ങിയവർ അഥിതികളായി.ദിശ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി ഗോപീകൃഷ്ണൻ, സേവ നാഷനൽ കോഓഡിനേറ്റർ രജീഷ് രാഘവൻ, രാകേഷ് തുടങ്ങിയവർ നേതൃത്വം വഹിച്ചു. പ്രവിശ്യ കോഓഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.