സൗദിയിൽ​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന

റിയാദ്​: സൗദി അറേബ്യയിൽ കഴിഞ്ഞ ഏതാനും ദിവസത്തെ അപേക്ഷിച്ച്​ വ്യാഴാഴ്​ച കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായി.​ 435 പേർക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​.

15 പേർ രാജ്യത്ത്​ വിവിധിയിടങ്ങളിലായി മരിച്ചു. 455 പേർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്​ത 346,482 പോസിറ്റീവ്​ കേസുകളിൽ 333,005 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ 5363 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8114 പേരാണ്​. അതിൽ 776 പേരുടെ നില ഗുരുതരമാണ്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 47. മക്ക​​ 46, റിയാദ്​​ 46, യാംബു​ 33, ഖമീസ്​ മുശൈത്ത്​​ 26, ഹുഫൂഫ്​​​ 19, ഹാഇൽ​​ 19, അബഹ 13, ദമ്മാം 11, അറാർ 11, ജിദ്ദ​ 10, ജീസാൻ​ 9, മുബറസ്​​​ 8, ബുറൈദ​ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.