സൗ​ദി സ​മു​ദ്ര ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ മു​ന്നേ​റ്റം; ചെ​ങ്ക​ട​ലി​ൽ കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കി ഡോ​ൾ​ഫി​ൻ കൂ​ട്ട​ങ്ങ​ൾ

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ൽ വി​രു​ന്നെ​ത്തു​ന്ന ഡോ​ൾ​ഫി​ൻ കൂ​ട്ട​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ ​ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​കു​ന്നു. പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഈ ​സ​മു​ദ്ര പ്ര​തി​ഭാ​സം, രാ​ജ്യ​ത്തെ തീ​ര​ദേ​ശ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ഡോ​ൾ​ഫി​നു​ക​ളു​ടെ പെ​രു​മാ​റ്റം അ​ടു​ത്തു​നി​ന്നു നി​രീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് നി​ല​വി​ൽ ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ചെ​ങ്ക​ട​ൽ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ​ത്തി​െൻറ പ്ര​ധാ​ന ഘ​ട​ക​മാ​യ ഡോ​ൾ​ഫി​നു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സൗ​ദി അ​ധി​കൃ​ത​ർ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡോ​ൾ​ഫി​നു​ക​ളു​ടെ സാ​ന്നി​ധ്യം ടൂ​റി​സ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തോ​ടൊ​പ്പം, സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മു​ദ്ര​ജീ​വി സം​ര​ക്ഷ​ണ​ത്തി​െൻറ പ്രാ​ധാ​ന്യം പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സൗ​ദി ചെ​ങ്ക​ട​ൽ തീ​ര​ദേ​ശ ടൂ​റി​സം അ​തോ​റി​റ്റി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

ക​ട​ൽ പ​ര​പ്പി​ൽ ഉ​യ​ർ​ന്ന ചാ​ടി​യും വ​ട്ടം ചു​റ്റി​യും ക​ളി​ത​മാ​ശ​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ‘സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ളു​ടെ’ സ​വി​ശേ​ഷ​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് വി​വി​ധ തീ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഇ​വ​യു​ടെ ച​ല​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ രീ​തി​ക​ളും ഏ​റെ കൗ​തു​ക​ക​ര​മാ​ണ്.

ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും ഇ​ര​യെ ക​ണ്ടെ​ത്തു​ന്ന​തി​നും ചു​റ്റു​പാ​ടു​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും ഡോ​ൾ​ഫി​നു​ക​ൾ പ്ര​ധാ​ന​മാ​യും ശ​ബ്​​ദ​ത​രം​ഗ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഇ​വ​യു​ടെ സ്വാ​ഭാ​വി​ക അ​ന്ത​രീ​ക്ഷം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​മു​ദ്ര​ത്തി​ലെ ശ​ബ്​​ദ​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക, ഇ​വ​യെ അ​മി​ത​മാ​യി പി​ന്തു​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മു​ദ്ര ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​ദ​ത്ത വി​ഭ​വ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​ര​ക്ഷി​ച്ചു​കൊ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണ് അ​തോ​റി​റ്റി. ഇ​തി​െൻറ ഭാ​ഗ​മാ​യി ചെ​ങ്ക​ട​ലി​ലെ അ​പൂ​ർ​വ സ​മു​ദ്ര​ജീ​വി​ക​ളെ​യും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മു​ദ്ര​വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ഡീ​പ്പ​ർ ദാ​ൻ യു ​സീ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ന് അ​തോ​റി​റ്റി തു​ട​ക്കം കു​റി​ച്ചു.

ചെ​ങ്ക​ട​ലി​െൻറ പ്ര​കൃ​തി​ദ​ത്ത​മാ​യ മി​ക​വു​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു കാ​ണി​ക്കു​ക, സ​മു​ദ്ര ജീ​വി​ക​ളു​ടെ സ​മ്പ​ന്ന​ത നി​ല​നി​ർ​ത്തു​ക, സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക, ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി ഈ ​സ​മു​ദ്ര സ​മ്പ​ത്ത് സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​കാ​മ്പ​യി​നി​ലൂ​ടെ അ​തോ​റി​റ്റി പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Major breakthrough in Saudi marine tourism; Dolphin pods create a visual spectacle in the Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.