സൗദി കിരീടാവകാശി ഈജിപ്തിലേക്ക്; പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽ സിസിയുമായി ഉഭയകക്ഷി ചർച്ച നടത്തും

റിയാദ്: ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കുന്നതി​െൻറ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലേക്ക് പുറപ്പെട്ടു. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ നിർദേശപ്രകാരമാണ് ഈ ഔദ്യോഗിക സന്ദർശനമെന്ന് റോയൽ കോർട്ട് അറിയിച്ചു.

സന്ദർശനത്തിനിടെ ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽ സിസിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ചും ഇരുരാഷ്​ട്രങ്ങൾക്കും പൊതുതാല്പര്യമുള്ള മേഖലാ-അന്താരാഷ്​ട്ര വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.

സൗദി കിരീടാവകാശിയുടെ വരവ് സ്ഥിരീകരിച്ചുകൊണ്ട് ഈജിപ്ഷ്യൻ പ്രസിഡൻസിയും പ്രസ്താവനയിറക്കിയിട്ടുണ്ട്. കെയ്‌റോയിലെത്തുന്ന അമീർ മുഹമ്മദ് ബിൻ സൽമാന് പ്രസിഡൻറ്​ അൽ സിസി സ്വീകരണം നൽകും. തുടർന്ന് ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ ചർച്ചയും നടക്കും. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം ഈജിപ്ഷ്യൻ പ്രസിഡൻറ്​ പ്രത്യേക വിരുന്നും സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Crown Prince to visit Egypt; to hold bilateral talks with President Abdel Fattah al-Sisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.